പാങ്ങോട്:പാങ്ങോട് പഞ്ചായത്തിൽ വനിതാ തിയേറ്റർ ഉദ്ഘാടനവും വൃദ്ധർക്ക് കട്ടിൽ വിതരണ ഉദ്ഘാടനവും അടൂർ പ്രകാശ് എം.പി നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം.റജീന,ശിശുവികസന ഓഫിസർ തസ്‌നിം,പ്രോഗ്രാം ഓഫീസർ കവിതാറാണി രഞ്ജിത്,സ്ഥിരം സമിതിയംഗം പി.ലളിതകുമാരി,മഞ്ചുസുനിൽ,പി.ജെ.ശ്രീകല,കെ.ജി.ഗിരിപ്രസാദ്,അൻവർ പഴവിള,ഐ സി ഡി.എസ് സൂപ്പർവൈസർ ജെ.പ്രഭ,പഞ്ചായത്ത് സെക്രട്ടറി കെ.ആർ.ബെൻസിലാൽ,സി.ഡി.എസ് അദ്ധ്യക്ഷ ആർ.എസ്.ബീന,ഭരതന്നൂർ ഷമീർ എന്നിവർ സംസാരിച്ചു. തുടർന്ന് പാങ്ങോട് പഞ്ചായത്ത് വനിതാ തിയേറ്റർ പെൺ ചുവട് നാടകം അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |