കോന്നി : യുവജനക്ഷേമബോർഡ് ജില്ലാ യുവജനകേന്ദ്രം സംഘടിപ്പിച്ച ശാസ്ത്ര ക്വിസ് കോന്നി നൈപുണ്യ വികസന കേന്ദ്രത്തിൽ ജില്ലാപഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോഓർഡിനേറ്റർമാരായ ദിലു.എസ്, അഭിലാഷ് കോന്നി, കെ എ എസ് ഇ സെന്റർ മാനേജർ ഗോകുൽ.എം എന്നിവർ പങ്കെടുത്തു. ക്വിസ് മാസ്റ്റർ പ്രതിഭ ചോദ്യോത്തര പരിപാടി നയിച്ചു. അട്ടച്ചാക്കൽ സെന്റ് ജോർജ്ജ് വി.എച്ച്.എസ് സ്കൂളിലെ തരൂൺ.എം, ആരോമൽ രാജേഷ് എന്നിവർ ഒന്നാംസ്ഥാനവും മൈലപ്ര എസ്.എച്ച്.എച്ച്.എസ് സ്കൂളിലെ അഡോണാ ബി.തോമസ്, ആൽവിൻ സുനിൽ എന്നിവർ രണ്ടാം സ്ഥാനവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |