തിരുവനന്തപുരം: ജോലി സമയം കഴിഞ്ഞിട്ടും ജോലി ചെയ്യാൻ നിർബന്ധിച്ചപ്പോൾ വിശ്രമം ആവശ്യപ്പെട്ട കൊല്ലം ലോക്കോ പൈലറ്റ് ദീപു രാജിനെ പിരിച്ചുവിട്ടത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ. തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജരുടെ ഓഫീസിന് മുന്നിൽ നടന്ന ധർണ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.ഐ.രാജേഷ്, എം.എം.റോളി, കെ.വി. മനോജ്കുമാർ, കെ.പി.വർഗ്ഗീസ്, കെ.എം.അനിൽകുമാർ,ശൈലേഷ്,എൻ, പദ്മകുമാർ, വി.വി.ഗഗാറിന്‍, ഗിരീഷ് ബാബു, എസ്.ഷിബു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |