കോഴിക്കോട്: കാർഷിക മേഖലയിലെ സംരംഭങ്ങളെ മികവുറ്റതാക്കാൻ കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാമിന് ( കെ ടാപ് ) ജില്ലയിൽ തുടക്കം. ഇന്ത്യയിലെ കാർഷികമേഖലയിൽ ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളുടെ 189 ഓളം നൂതന സാങ്കേതിക വിദ്യകൾ കർഷകർക്കും സംരംഭകർക്കും കെ ടാപ് വഴി ലഭ്യമാകും.
പ്രോടീൻ ലഘു ഭക്ഷണ മുതൽ
ഇളനീർ ഐസ് ക്രീം വരെ
ആദ്യഘട്ടത്തിൽ ഡയബറ്റിക് ഇൻസ്റ്റന്റ് കേക്ക് മിക്സ്, തേൻ ഉത്പന്നങ്ങൾ, പ്രോടീൻ ലഘു ഭക്ഷണങ്ങൾ, ഷുഗർ ഫ്രീ ബിസ്‌ക്കറ്റ്, ലോ ഗ്ലൈസീമിക് ഇൻഡക്സ് ഉത്പന്നങ്ങൾ, നാച്ചുറൽ ഫുഡ് കളർ, മൾട്ടി ഗ്രേയിൻ ബ്രഡുകൾ,ചെറുധാന്യ ഉത്പന്നങ്ങൾ, മുരിങ്ങ പൗഡർ, ചക്ക, മില്ലറ്റ്, ഫ്രൂട്ട്, ഇളനീർ ഐസ് ക്രീമുകൾ, ഇൻസ്റ്റന്റ് ഫുഡ് മിക്സുകൾ, ഗ്ളൂട്ടൻ ഫ്രീ ഉത്പന്നങ്ങൾ,എന്നിങ്ങനെ വൈവിദ്ധ്യമാർന്ന 180 ഉത്പന്നങ്ങൾ തയ്യാറാക്കാൻ കുടുംബശ്രീ സംരംഭകർക്ക് പരിശീലനം നൽകും.
പദ്ധതിയുടെ ലക്ഷ്യം
കൃഷിയിലും അനുബന്ധ മേഖലകളിലും നവീന സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ ഉത്പാദനം, മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണം, സംസ്കരണം, വിപണനം തുടങ്ങി കൃഷിയുടെ പല മേഖലകളിലും മുന്നേറ്റം കൈവരിച്ചു കൊണ്ട് വനിതകൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |