ചാവക്കാട്: 14 വയസ് പ്രായമുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ കേസിൽ 75 വയസുകാരന് 30 വർഷം കഠിന തടവും 1,50,000 രൂപ പിഴയും ശിക്ഷ. പിഴ അടയ്ക്കാത്ത പക്ഷം 30 മാസം കൂടി അധികതടവ് അനുഭവിക്കണം. പിഴ സംഖ്യയിൽ നിന്നും ഒരു ലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി വിധിച്ചു.
പൂക്കോട് തൊഴിയൂർ തളുകശ്ശേരി വീട്ടിൽ മൊയ്തീനെ(75) ആണ് ചാവക്കാട് അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി എസ്. ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2023 ഡിസംബർ 30നായിരുന്നു കേസിനാസ്പദമായ സംഭവം. ഗുരുവായൂർ സ്റ്റേഷനിൽ പീഡനവിവരം അറിയിച്ചതിനെത്തുടർന്ന് കുട്ടിയുടെ മൊഴി എസ്.സി.പി.ഒ: എം.കെ. ജാൻസി രേഖപ്പെടുത്തി.
സി.ഐ വി.സി. സൂരജ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ ഡി. ഷബീബ് റഹ്മാനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ ഹാജരായി. ലെയ്‌സൺ ഓഫീസർമാരായ സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |