തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷിച്ചു. രാവിലെ 7.30ന് ക്ഷേത്രം പടിഞ്ഞാറെ ഗോപുരനടയിൽ എത്തിച്ച നെൽക്കറ്റകൾ തൃക്കോൽ ശാന്തിയുടെ നേതൃത്വത്തിൽ തീർത്ഥം തളിച്ച് ക്ഷേത്രം കീഴ്ശാന്തിമാർ കുത്തുവിളക്കിന്റേയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ മുഖമണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് ലക്ഷ്മീദേവിയുടെ പൂജ നടന്നു. തരണനെല്ലൂർ പടിഞ്ഞാറെ മന ശ്രീറാം നമ്പൂതിരിപ്പാട് മുഖ്യകാർമികനായി. നിറക്കതിരിൽ വൈകുണ്ഠ വാസിയായ ഭഗവാൻ മഹാവിഷ്ണുവിന്റെ പൂജയും നടന്നു. ശേഷം അടയും നാളികേരവും നിവേദിച്ചു. ശേഷം നിറക്കതിരുകൾ ഭഗവാന്റെ തൃപ്പാദങ്ങളിൽ സമർപ്പിച്ചു. പൂജിച്ച നെൽക്കതിരുകൾ പിന്നീട് ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. ഇല്ലംനിറ ചടങ്ങുകൾക്ക് ശേഷം എത്യത്തു പൂജ, പന്തീരടി പൂജ, ശിവേലി എഴുന്നള്ളിപ്പ് എന്നിവയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |