പോരുവഴി: പൊട്ടിവീണ വൈദ്യുതി കേബിളിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരായ സഹോദരങ്ങൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ മൈനാഗപ്പള്ളി പുത്തൻ ചന്തയിലായിരുന്നു അപകടം. തഴവ സ്വദേശികളായ ആർച്ച (18), ഗൗതം (16) എന്നിവർക്കാണ് പരിക്കേറ്റത്. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
ഇലക്ട്രിക് പോസ്റ്റിൽ നിന്ന് സമീപത്തെ കടയിലേക്ക് വലിച്ച കണക്ഷൻ കേബിൾ പൊട്ടിക്കിടക്കുകയും ആർച്ചയുടെ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ നിയന്ത്രണം വിടുകയുമായിരുന്നു. ഷോക്കേൽക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റ ഇരുവരെയും പ്രദേശവാസികൾ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |