കൊല്ലം: എൻ.എസ് ആയുർവേദ ആശുപത്രിയുടെയും ഇരവിപുരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എയുടെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. തട്ടാമല സ്‌കൂൾ അങ്കണത്തിൽ നടന്ന ക്യാമ്പിന് എൻ.എസ് ആയുർവേദ ആശുപത്രിയിലെ ശാലക്യതന്ത്ര വിഭാഗം (കണ്ണ്, ഇ.എൻ.ടി) സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. വിവേക് അജിത്ത് നേതൃത്വം നൽകി. അപ്പർ പ്രൈമറി വിഭാഗത്തിലെ നൂറോളം വിദ്യാർത്ഥികൾക്ക് സൗജന്യ നേത്രപരിശോധനയും വിദഗ്ദ്ധ ചികിത്സയും ലഭ്യമാക്കി. സ്‌കൂൾ ഹെഡ്മിസ്ട്രസ് മിനി, പി.ടി.എ പ്രസിഡന്റ്, മറ്റ് അദ്ധ്യാപകർ, എൻ.എസ് ആയുർവേദ ആശുപത്രി ഭരണസമിതിയംഗം കെ.ഓമനക്കുട്ടൻ, മാനേജർ എസ്.ശശിധരൻപിള്ള, പി.ആർ.ഒ ആർ.രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |