പുത്തൂർ: ഒരുകാലത്ത് കുളക്കട ഗ്രാമപഞ്ചായത്തിലെ പൊങ്ങൻപാറ വാർഡിന്റെ പ്രതീക്ഷയായിരുന്ന, ആദ്യ പഞ്ചായത്ത് അംഗം, വലിയവിള ഉഷസ് വില്ലയിൽ ഡി.രവീന്ദ്രൻ (62) ഇന്ന് നാട്ടുകാർക്ക് വേദനിക്കുന്ന കാഴ്ചയാണ്. നാടിനായി രാപ്പകൽ ഓടിനടന്ന പൊതുപ്രവർത്തകൻ ഇപ്പോൾ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വീട്ടിൽ രോഗക്കിടക്കയിലാണ്.
വെളിച്ചമോ, വെള്ളമോ, ടോയ്‌ലെറ്റോ പോലുമില്ലാത്ത, നിർമ്മാണം പൂർത്തിയാക്കാത്ത വീട്ടിലാണ് രവീന്ദ്രൻ കഴിയുന്നത്. 12 വർഷം മുമ്പ് രക്തസമ്മർദ്ദം മൂലം വീണുപോയെങ്കിലും ആ പ്രതിസന്ധിയിലും രവീന്ദ്രൻ തളർന്നില്ല. എന്നാൽ, അടുത്ത കാലത്തുണ്ടായ വീഴ്ച അദ്ദേഹത്തെ പൂർണമായും കിടപ്പിലാക്കി. ഇന്ന് ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. വെറും നിലത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് കിടപ്പ്. രോഗിയായ രവീന്ദ്രന് ഏക ആശ്രയം മൂത്ത സഹോദരി വിജയമ്മയാണ്.
കിടപ്പാടവും നഷ്ടമായി
സി.പി.എം പ്രതിനിധിയായിരുന്ന രവീന്ദ്രൻ പഞ്ചായത്ത് അംഗമായിരിക്കെ, അദ്ദേഹത്തിന്റെ ചുമതലയിൽ ഒരു കുടിവെള്ള പദ്ധതിയുടെ നിർമ്മാണം നടന്നിരുന്നു. എന്നാൽ, വൈദ്യുതി ലഭിക്കാത്തതുൾപ്പടെയുള്ള പല കാരണങ്ങളാൽ പദ്ധതി പൂർത്തീകരിക്കാനായില്ല. ഇത് രവീന്ദ്രന് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തിവച്ചു. അങ്ങനെയാണ് രവീന്ദ്രന് കിടപ്പാടം ഉൾപ്പടെയുള്ള സ്വത്തുക്കൾ നഷ്ടമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |