കൊല്ലം: കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ജനറൽ ബോഡി മീറ്റിംഗ് ചിന്നക്കടയിലെ ഹോട്ടൽ ഷാ ഇന്റർനാഷണലിൽ ചേർന്നു. അൻപത്തഞ്ചിൽപരം സി.ബി.എസ്.ഇ സ്കൂൾ മാനേജർമാർ, പ്രിൻസിപ്പൽമാർ പങ്കെടുത്തു. സി.ബി.എസ്.ഇ സ്കൂളുകളുടെ സുഗമമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്ന തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതായി അസോസിയേഷൻ അഭിപ്രായപ്പെട്ടു. ബിൽഡിംഗ് ടാക്സ്, സ്കൂൾ ബസുകളിൽ ക്യാമറ ഫിറ്റിംഗ്, രാഷ്ട്രീയകക്ഷികളുടെ അനാവശ്യ ഇടപെടൽ, പഠിപ്പുമുടക്ക് എന്നിവ ഇവയിൽ ചിലത് മാത്രമാണ്. ഈ വർഷത്തെ കേരള എൻജിനിയറിംഗ് എൻട്രൻസിൽ സി.ബി.എസ്.ഇ കുട്ടികളോട് കാണിച്ച വിവേചനവും ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങളിൽ സർക്കാർ സുതാര്യമായ നയങ്ങൾ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു. അസോസിയേഷന്റെ പ്രതിഷേധം അറിയിക്കാനും യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |