അങ്കമാലി: കാട്ടുപന്നികളുടെ ആക്രമണം തടയുന്നതിനും കർഷകർക്ക് സംരക്ഷണം നൽകുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് നടപ്പാക്കുന്ന മിഷൻ വൈൽഡ് പിഗ് പദ്ധതിയുടെ ഭാഗമായി അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ വനം വകുപ്പിന്റെ ബോധവത്കരണ യോഗം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യ തങ്കച്ചൻ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ എറണാകുളം ജില്ലാ കോ ഓർഡിനേറ്ററായ ഡെൽറ്റോ എൽ. മറോക്കി (എൻ.എസ്.സി. കാലടി എ.സി.എഫ് ) അംഗങ്ങൾക്ക് പദ്ധതിയുടെ ലക്ഷ്യങ്ങളും നടപ്പിലാക്കുന്ന രീതിയും വിശദീകരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജു കാവുങ്ങ, മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റുമാരായ ജോയ് അവോകാരൻ, ജോമോൻ, കെ.വി.ബിബിഷ് എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |