മലപ്പുറം : കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന സി.ടി. നുസൈബക്ക് കെ.ജി.എൻ.എ സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.യാത്രയയപ്പ് യോഗം കർഷക സംഘ ജില്ലാ സെക്രട്ടറി ഇ.ജയൻ ഉദ്ഘാടനം ചെയ്തു.
കെ.ജി.എൻ.എ സംസ്ഥാന പ്രസിഡന്റ് ഷൈനി ആന്റണി അദ്ധ്യക്ഷയായിരുന്നു. വി.പി.സക്കറിയ (സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി), കെ. പി.സുമതി (ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം), എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന സെക്രട്ടറി എം.എ.അജിത് കുമാർ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.വിജയകുമാർ, കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.കെ.ബിനു, കെ.എസ്.ടി.എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ബദറുനീസ, കെ.പി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് മുബാറക് സാനി തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.സുബ്രഹ്മണ്യൻ സ്വാഗതവും സംസ്ഥാന സെക്രട്ടറി എൽ.ദീപ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |