നെന്മാറ: ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വാട്ടർ എ.ടി.എം സ്ഥാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി ഉദ്ഘാടനം നിർവഹിച്ചു. ധനകാര്യ കമ്മീഷൻ ഗ്രാൻഡിന്റെ അഞ്ച് ലക്ഷം രൂപ വിനയോഗിച്ചാണ് വാട്ടർ എ.ടി.എം സ്ഥാപിച്ചത്. വൈസ് പ്രസിഡന്റ് ശ്രീജ രാജീവ് അദ്ധ്യക്ഷയായ പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എച്ച്.സൈതാലിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |