പാട്ന: തിരഞ്ഞെടുപ്പ് കമ്മിഷൻപ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ തന്റെ പേരുമില്ലെന്ന് ആർ.ജെ.ഡി നേതാവും ബീഹാറിലെ പ്രതിപക്ഷ നേതാവുമായതേജസ്വി യാദവ്. പാട്നയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. തിരിച്ചറിയൽ കാർഡ് നമ്പർ പ്രദർശിപ്പിക്കുകയും അത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനിൽ തിരഞ്ഞ് കാണിക്കുകയും ചെയ്തു.
'എന്റെ പേരും വോട്ടർ പട്ടികയിലില്ല. ഞാൻ എങ്ങനെ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ഒരു പൗരനായിരിക്കുക എന്നതാണ് അതിനുള്ള അടിസ്ഥാന യോഗ്യത" - തേജസ്വി പറഞ്ഞു. പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷൻ തേജസ്വിയുടെ വിവരങ്ങൾ കാണിക്കുന്ന വോട്ടർ പട്ടികയുടെ പകർപ്പ് പുറത്തിറക്കി. പാട്നയിലെ വെറ്ററിനറി കോളജിലെ ബൂത്തിൽ തേജസ്വിക്ക് വോട്ടുണ്ടെന്ന് കമ്മിഷൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |