വാഴൂർ : കാനം മുതൽ ചാമംപതാൽ വരെയും കൊന്നയ്ക്കൽ മുതൽ കാനം വരെയും കാനം ചന്തക്കവല മുതൽ പള്ളിക്കവല വരെയുമുള്ള ഭാഗത്തെ റോഡുകൾ ബി.എം.ബി.സി നവീകരണത്തിന് 8 കോടി രൂപ അനുവദിച്ചതായി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. 6.5 കിലോമീറ്ററാണ് ദൂരം. പാമ്പാടി, കങ്ങഴ മേഖലയിൽ നിന്ന് പൊൻകുന്നത്തിനും മണിമലയ്ക്ക് എത്താനുള്ള സമാന്തര വഴിയാണിത്. ഈ റോഡുകൾ കൂടി നവീകരിക്കുന്നതോടെ കങ്ങഴ പഞ്ചായത്ത് പരിധിയിലുള്ള എല്ലാ പി .ഡബ്ല്യൂ.ഡി റോഡുകളും ആധുനിക നിലവാരത്തിലെത്തും. സാങ്കേതിക അനുമതി ലഭ്യമാക്കി എത്രയും വേഗം നിർമ്മാണം ആരംഭിക്കുമെന്ന് ചീഫ് വിപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |