ബേപ്പൂർ : ഛത്തീസ്ഗഢിൽ കള്ളക്കേസിൽ കുടുക്കി അന്യായമായി കന്യാസ്ത്രീകളെ ജയിലിലടച്ച ഭരണകൂട ഭീകരതയ്ക്കെതിരെ, ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി. അഡ്വ. പി.എം. നിയാസ് (കെ.പി.സി.സി. ജന:സെക്രട്ടറി) ഉദ്ഘാടനം ചെയ്തു. ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് രാജീവ് തിരുവച്ചിറ അദ്ധ്യക്ഷത വഹിച്ചു. പി.ടി. മുഹമ്മദ് അലി മുസ്ല്യാർ, ഫാ. ജിജോ പള്ളി പറമ്പിൽ എന്നിവർ മുഖ്യാതിഥികളായി. കെ. സുൽഫിക്കർ അലി, എം. ധനീഷ്ലാൽ, രമേശ് നമ്പിയത്ത്, പി. കുഞ്ഞിമൊയ്തീൻ, ടി.കെ. അബ്ദുൾ ഗഫൂർ, കെ.കെ. സുരേഷ്, ടി. ഷഫ്നാസ് അലി, ആഷിഖ് പിലാക്കൽ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |