കൊടക്കാട്: കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് ഫയർ ആൻഡ് റെസ്ക്യൂ തൃക്കരിപ്പൂർ, ജില്ലാ സ്പോർട്സ് കൗൺസിൽ കാസർകോട് എന്നിവയുടെ നേതൃത്വത്തിൽ ശാസ്ത്രീയ നീന്തൽ പരിശീലനം ക്യാമ്പ് ഒരുക്കി. സ്റ്റേഷൻ ഓഫീസറായ കെ.വി പ്രഭാകരൻ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർ കെ. ഗോപി, ഹോം ഗാർഡ് മോഹനൻ, സിവിൽ ഡിഫൻസ് വളണ്ടിയർ എം.വി ഷിജു എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഒരു മാസത്തോളം നീണ്ടുനിന്ന പരിശീലനത്തിന്റെ അവസാനഘട്ടത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി. അശോകൻ പരിശീലന ക്യാമ്പ് സന്ദർശിച്ചു. 26 പെൺകുട്ടികൾക്കും 42 ആൺകുട്ടികൾക്കും പരിശീലനം നൽകി. ജീവൻ രക്ഷാ മാർഗ്ഗങ്ങളെക്കുറിച്ച് സോദാഹരണ ക്ലാസ്സുകൾ, ജലസുരക്ഷാ ക്ലാസ്സുകൾ, ഫ്ളോടിംഗ് രീതികൾ, ജലശയനം, കുട്ടിപൂക്കളം എന്നിവ ശ്രദ്ധേയമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |