തിരുവനന്തപുരം: പി.എൻ പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പൊലീസ് സ്റ്റേഷനുകളിൽ ക്രമീകരിച്ചിട്ടുള്ള വായന സദസ് മ്യൂസിയം സ്റ്റേഷനിൽ മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് ഉദ്ഘാടനം ചെയ്തു. മ്യൂസിയം എസ്.എച്ച്.ഒ വിമൽ അദ്ധ്യക്ഷനായി. പന്ന്യൻ രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ ആമുഖ പ്രഭാഷണം നടത്തി. ജനമൈത്രി ബീറ്റ് ഓഫീസർ ആർ.അനിൽകുമാർ,മ്യൂസിയം സി.പി.ഒ ബി.നിഷാദ്,വി.ലെവകുമാർ,ബിജുമോൻ.ജെ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |