തൃശൂർ: സ്‌പോർട്‌സ് കൗൺസിൽ സംസ്ഥാന ചെസ് ടെക്‌നിക്കൽ കമ്മിറ്റിയും ചെസ് തൃശൂരും ചേർന്ന് തൃശൂർ ശക്തൻ തമ്പുരാൻ കോളേജിൽ സംഘടിപ്പിച്ച ജില്ലാ അണ്ടർ15 ചെസ് ചാമ്പ്യൻഷിപ്പിൽ താഴെ പറയുന്നവർ വിജയികളായി. 137 പേർ പങ്കെടുത്ത ഓപ്പൺ, ഗേൾസ് വിഭാഗം മത്സരങ്ങളിലെ ആദ്യ നാല് സ്ഥാനക്കാർ വീതം സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിക്കാൻ അർഹത നേടി.
സംസ്ഥാന ചെസ് ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ ജോ പറപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെസ് തൃശൂർ രക്ഷാധികാരി അജിത് കുമാർ രാജ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ദേശീയ താരം കെ.എസ്. പ്രീത വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. സി.ടി. അഗസ്റ്റിൻ, പി.കെ. സുനിൽകുമാർ, ചീഫ് ആർബിറ്റർ ഓഷിൻ അനിൽകുമാർ വി.എസ്. മനിൽ, പി. പ്രശാന്ത് എന്നിവർ സംസാരിച്ചു.
അണ്ടർ 15 ഓപ്പൺ വിഭാഗം:
1. ഇസാൻ ഷഫീക്ക് (പാവറട്ടി)
2. സാകേത് കുന്നുമ്മൽക്കാട്ടിൽ ( കൊടുങ്ങല്ലൂർ)
3. മാനവ് കേഴ്‌സി ബിനോയ് (വലപ്പാട്)
4. ശ്രീഹരി പി. (പാലക്കൽ)
അണ്ടർ 13 ഗേൾസ് വിഭാഗം:
1. തേജസി ശ്രീനിവാസ് (കൂരിക്കുഴി)
2. അമേയ നെല്ലിപ്പറമ്പിൽ (താണിശ്ശേരി)
3. നിവേദിത രവികുമാർ (മുതുവറ)
4. ദിൻഷ സി.എസ്.(മഴുവഞ്ചേരി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |