ചെങ്ങന്നൂർ : ആറന്മുള വഴിപാട് വള്ളസദ്യകൾ സ്വീകരിക്കുന്നതിനും വിവിധ ജലമേളകളിൽ പങ്കെടുക്കുന്നതിനുമായി മുണ്ടൻകാവ് പള്ളിയോടം നീരണിഞ്ഞു. ശബരിമല തന്ത്രി താഴ് മൺമഠം കണ്ഠരര് ബ്രഹ്മദത്തന്റെ മുഖ്യകാർമ്മികത്വത്തിൽ അഷ്ട ദ്രവ്യഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു.
തുടർന്ന് താഴ് മൺ മഠം തന്ത്രി കണ്ഠരരു മോഹനര് ദീപം തെളിയിച്ചു.
എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും ചെങ്ങന്നൂർ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പി.എൻ.സുകുമാരപണിക്കർ നീരണിയൽ കർമ്മം നിർവഹിച്ചു. കരയോഗം പ്രസിഡന്റ് ബി.കെ.പദ്മകുമാർ, സെക്രട്ടറി മധു ജി. സോപാനം, ട്രഷറർ പി.എം.നന്ദകുമാർ, യൂണിയൻ പ്രതിനിധി എസ്.വി.പ്രസാദ്,
പള്ളിയോട പ്രതിനിധികളായ വിനോദ് കുമാർ, രോഹിത് പി.കുമാർ, ക്യാപ്റ്റൻ അജിത് കുമാർ, വൈസ് ക്യാപ്റ്റൻ അഭിഷേക് ആർ.രാജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |