തിരുവനന്തപുരം: വികസിത ഭാരതമെന്ന സ്വപ്നത്തിലേയ്ക്ക് നിംസിന്റെ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു.
നൂറുൽ ഇസ്ലാം എഡ്യൂക്കേഷണൽ ട്രസ്റ്റും നിംസ് മെഡിസിറ്റിയും ഏർപ്പെടുത്തിയ ഏഴാമത് എ.പി.ജെ അവാർഡ് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.വി. നാരായണന് നൽകുകയായിരുന്നു ഗവർണർ.
ഒരു ലക്ഷം രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കെ. ആൻസലൻ
എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നിംസ് മെഡിസിറ്റി എം.ഡിയും നൂറുൽ ഇസ്ലാം സർവകലാശാല പ്രോചാൻസലറുമായ എം.എസ്. ഫൈസൽ ഖാൻ ആമുഖ പ്രഭാഷണം നടത്തി. നൂറുൽ ഇസ്ലാം സർവകലാശാല വൈസ് ചാൻസലർ ഡോ.ടെസ്സി തോമസ് മുഖ്യപ്രഭാഷണം നടത്തി.
നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലർ ഡോ.മജീദ് ഖാൻ ഗവർണർക്ക് ആദരവ് നൽകി. നൂറുൽ ഇസ്ലാം എഡ്യൂക്കേഷണൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷബ്നം ഷഫീക്ക്, മുൻ മന്ത്രി പന്തളം സുധാകരൻ, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ.സജു എന്നിവർ പങ്കെടുത്തു.
18 വയസിന് താഴെയുള്ള ഭിന്നശേഷി കുട്ടികൾക്ക് നിംസ് നടത്തിവരുന്ന നെയ്യാറ്റിൻകര പെൻഷൻ പ്ലാൻ പദ്ധതിയിൽ കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്തിനെയും, പൂന്തുറ വാർഡിനെയും ഉൾപ്പെടുത്തി. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾ കലാമുമായി വീഡിയോ കോൺഫറൻസ് വഴി ആശയവിനിമയം നടത്തിയ നൂറുൽ ഇസ്ലാം സർവകലാശാല പൂർവ വിദ്യാർത്ഥിനി ആശ. എൻ.എസിനെ ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |