വാഷിംഗ്ടൺ: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യക്കെതിരെ വീണ്ടും തീരുവ ഭീഷണി മുഴക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസിലെ ഇന്ത്യൻ ഇറക്കുമതിയ്ക്കുള്ള തീരുവ കുത്തനെ ഉയർത്തുമെന്ന് ട്രംപ് പറഞ്ഞു. ' ഇന്ത്യ വൻതോതിൽ റഷ്യൻ എണ്ണ വാങ്ങുന്നു. വാങ്ങിയ എണ്ണയുടെ ഭൂരിഭാഗവും ഓപ്പൺ മാർക്കറ്റിൽ വലിയ ലാഭത്തിന് വിൽക്കുന്നു. റഷ്യയുടെ യുദ്ധത്തിൽ യുക്രെയിനിൽ എത്ര പേർ കൊല്ലപ്പെടുന്നു എന്നത് അവർക്ക് പ്രശ്നമല്ല" - തന്റെ സമൂഹ മാദ്ധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |