ആലപ്പുഴ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും നാഷണൽ കരിയർ സർവ്വീസും എസ് എൻ കോളേജ് ചേർത്തലയും സംയുക്തമായി നടത്തുന്ന തൊഴിൽ മേള 'പ്രയുക്തി 2025' ചേർത്തല എസ് എൻ കോളേജിൽ 16ന് സംഘടിപ്പിക്കും. 50ൽപ്പരം സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ 2000 ഓളം ഒഴിവുകളുണ്ടാകും. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, എഞ്ചിനീയറിംഗ്, പാരാമെഡിക്കൽ, ഐ.ടി.ഐ, ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുളള 18-40 നും ഇടയിൽ പ്രായമുളളവർക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യം. അസൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയുടെ അഞ്ച് പകർപ്പുകളും സഹിതം രാവിലെ ഒമ്പത് മണിക്ക് ഹാജരാകണം. ഫോൺ: 8304057735, 0477 2230624.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |