അങ്കമാലി: ബി.ജെ.പി എറണാകുളം നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 10ന് ആലുവ സൂര്യ ഹോട്ടലിൽ 10 കിലോ തൂക്കമുള്ള പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ച് ആഘോഷിക്കും. ഒക്ടോബർ 2 വരെ നടത്തുന്ന സേവാപാക്ഷികത്തിൽ എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ രക്തദാന ക്യാമ്പുകൾ, പൊതുസ്ഥലങ്ങൾ വൃത്തിയാക്കുന്ന സ്വച്ഛഭാരത് അഭിയാൻ, സമൂഹത്തിൽ വിവിധതരത്തിൽ കഴിവ് തെളിയിച്ചവരെ ആദരിക്കൽ, കലാകായിക മത്സരങ്ങൾ, വൃക്ഷത്തൈ നടൽ , പൊതിച്ചോറ് വിതരണം തുടങ്ങി വിവിധതരത്തിലുള്ള സേവന പ്രവർത്തനങ്ങൾ ബി.ജെ.പി എറണാകുളം നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് എം.എ ബ്രഹ്മരാജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |