തൃശൂർ: പൊലീസ് മർദ്ദനത്തിനിരയായ വി.എസ്.സുജിത്തിനെ പരിഹസിച്ച സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദറിന്റെ പ്രസ്താവന തരംതാണതായെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പ്രതികരിച്ചു.
രാഷ്ട്രീയ പൊതുരംഗങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും പേരിൽ കേസുകൾ ഉണ്ട്. കൊലക്കേസ് പ്രതികളുള്ള പാർട്ടിയാണ് സി.പി.എം പൊതുരംഗത്ത് നിൽക്കുമ്പോൾ കേസുകൾ സ്വാഭാവികമാണ്. സുജിത്തിന്റെ കേസുകൾ രാഷ്ട്രീയപരമാണ്. ഇതൊന്നും പരിശോധിക്കാതെയാണ് സുജിത്തിനെതിരെ തരംതാണ രീതിയിൽ പ്രസ്താവന നടത്തിയത്. സുജിത്തിന്റെ വിവാഹം സ്വാതന്ത്ര്യസമര സേനാനിയുടെ വിവാഹമാണോയെന്ന് വരെ ചോദിച്ചത് വസ്തുകൾ മനസിലാക്കാതെയാണ്. പിണറായി വിജയന് പഠിക്കുകയാണ്. അതാണ് സൗമ്യനായ അബ്ദുൾ ഖാദർ ഇത്തരത്തിൽ പ്രസ്താവന നടത്തുന്നതെന്നും ഡി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |