പെരിന്തൽമണ്ണ: ഛത്തീസ് ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിനെതിരായും ന്യൂനപക്ഷങ്ങൾക്കെതിരെ സംഘ പരിവാർ നടത്തുന്ന അക്രമങ്ങൾക്കെതിരായും എൽ.ഡി.എഫ് നേതൃത്വത്തിൽ പെരിന്തൽമണ്ണ കോടതിപ്പടിയിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ വി. ശശികുമാർ സദസ് ഉദ്ഘാടനം ചെയ്തു. ഹംസ പാലൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇ. രാജേഷ്, എം.വി. വർഗ്ഗീസ്, മധുസൂദനൻ ആലിപറമ്പ് എന്നിവർ സംസാരിച്ചു. എം.എം മുസ്തഫ സ്വാഗതവും ടി.കെ ജയൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |