ആലുവ: ആലുവ പാലസ് റോഡിൽ പ്രഭാത സവാരിക്കിടെ വയോധികനെ ഇടിച്ചിട്ടും നിറുത്താതെ പോയ പിക്കപ്പ് വാൻ ഡ്രൈവറെ പൊലീസ് പിടികൂടി. പത്തനംതിട്ട റാന്നി പുത്തൂർ വീട്ടിൽ എബ്രഹാമിനെയാണ് ആലുവ പൊലീസ് പിടികൂടിയത്.
ആലുവ മുനിസിപ്പൽ പാർക്കിന് സമീപം താമസിക്കുന്ന തളിയത്ത് വീട്ടിൽ ബോബിയെയാണ് (73) ചൊവ്വാഴ്ച പുലർച്ച വാഹനം ഇടിച്ചുവീഴ്ത്തിയത്. ഏറെ സമയം കഴിഞ്ഞ് പൊലീസെത്തി ബോബിയെ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. അപകടം നടന്നയുടൻ പുറത്തിറങ്ങി വീണുകിടക്കുന്നയാളെ കണ്ടെങ്കിലും പൊലീസിൽ അറിയിക്കുകയോ ആശുപത്രിയിൽ എത്തിക്കുകയോ ചെയ്യാതെ പ്രതി മുങ്ങുകയായിരുന്നു. തുടർന്ന് വൈറ്റിലയിലെ സുഹൃത്തിന്റെ വീട്ടിലെത്തി ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്. ആലുവ ഹിൽ റോഡിലെ ഒരു പാർസൽ സ്ഥാപനത്തിലെ ഡ്രൈവറാണ് പ്രതി.
അപകത്തിന്റെ സി.സി ടി വി ദൃശ്യങ്ങൾ പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |