മൂവാറ്റുപുഴ: ആരക്കുഴ സെന്റ് മേരീസ് ഫെറോന പള്ളിയിലെ ഭണ്ഡാരക്കുറ്റി തകർത്ത് പണം മോഷ്ടിച്ച സംഭവത്തിൽ മുടവൂർ തവളക്കവല വെട്ടിക്കാക്കുടിയിൽ വീട്ടിൽ മുരളിയെ(46) അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസ്, എസ്.ഐമാരായ രജിത്, ജയകുമാർ, സജി, പോൾ മാത്യു, ഇർഫാൻ ഹബീബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മഴക്കാല മോഷണങ്ങൾ തടയുന്നതിനായി പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |