പത്തനംതിട്ട : പാഠഭാഗങ്ങൾ വിനിമയം ചെയ്യാൻ തീയേറ്ററിന്റെ സാദ്ധ്യത ഉപയോഗിക്കുന്ന പഠന രീതിക്ക് കിസുമം സ്‌കൂളിൽ തുടക്കമായി. സ്‌കൂൾ തുറന്നപ്പോൾ തന്നെ രണ്ടു ദിവസത്തെ തീയറ്റർ വർക്ക് ഷോപ്പ് കുട്ടികൾക്ക് നൽകിയിരുന്നു. നാല് നാടകങ്ങൾ കുട്ടികൾ തിയേറ്റർ വർക് ഷോപ്പിൽ നിന്ന് തയ്യാറാക്കി. എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിലെ സംഭവ പർവ്വത്തിലുള്ള ശാകുന്തളോപാഖ്യാനം ഭാഗം കുട്ടികൾ നാടകമായി അവതരിപ്പിച്ചു.
കടമ്മനിട്ടയുടെ കിരാതവൃത്തം കവിത ഏകാഭിനയമായി അവതരിപ്പിച്ചതും ശ്രദ്ധേയമായി. കഴിഞ്ഞദിവസം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സന്ദർശനം എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം അദ്ധ്യാപകർ ചേർന്ന് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |