തിരുവനന്തപുരം: പ്രമുഖ വ്യവസായിയും എസ്.എൻ.ഡി പി.യോഗം നെടുമങ്ങാട് യൂണിയൻ മുൻ പ്രസിഡന്റുമായ കുന്നുകുഴി വടയക്കാട് ടി.സി 12/582 സുകന്യ ഭവനിൽ വെള്ളനാട് പി.സുരേന്ദ്രൻ ( 74 ) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 7.10 ഓടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ദീർഘനാളായി പൊതുരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു.പ്രശാന്ത് ഗ്രൂപ്പ് ഓഫ് കൺസേൺ ഫൗണ്ടർ ചെയർമാനും സുരേന്ദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ഫൗണ്ടറുമാണ്.
എസ്.എൻ.ഡി.പി യോഗം തിരുവനന്തപുരം, വാമനപുരം, നെയ്യാറ്റിൻകര യൂണിയനുകളുടെ അഡ്മിനിസ്ട്രേറ്ററായും തിരുവനന്തപുരം ആർ.ഡി.സി കൺവീനറായും ആനാട് എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധിയായും പ്രവർത്തിച്ചിരുന്നു. ഭാര്യ : അംബിക. മക്കൾ: സുകന്യ സുരേന്ദ്രൻ, സുജിത് സുരേന്ദ്രൻ. മരുമക്കൾ : ഗോപീകൃഷ്‌ണ.കെ, ഐശ്വര്യ എസ്.ദാസ്. ചെറുമക്കൾ:അഭിരാമി,മീനാക്ഷി. ഇന്നു വൈകിട്ട് 4 ന് കോവളം പാർക്ക് റിസോർട്ടിൽ സംസ്‌കാരം നടക്കും .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |