കോട്ടയം : മെഡിസെപ് പദ്ധതി ഓപ്ഷണലാക്കുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്തണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രീമിയം വർദ്ധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കുക, ഒ.പി ചികിത്സയ്ക്കും ആനുകൂല്യം ലഭ്യമാക്കുക, ആയുർവേദ, ഹോമിയോ, സിദ്ധ ചികിത്സകൾ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് വി.എം മോഹനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൈക്കിൾ സിറിയക്, പി.രാധാകൃഷ്ണ കുറുപ്പ്, ഡോ.വർഗീസ് പേരയിൽ, ജയ്‌സൺ മാന്തോട്ടം, വടയക്കണ്ടി നാരായൺ, മാത്തച്ചൻ പ്ലാന്തോട്ടം, പി.ടി ജേക്കബ്, ബാബു ജോസഫ്, ജോയി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |