കാക്കനാട് : എറണാകുളം ജില്ലാ പഞ്ചായത്ത് കാക്കനാട് ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാ നൃത്തോത്സവം ചിലങ്ക 2025 ആരംഭിച്ചു. ജില്ലാ കളക്ടർ ജി.പ്രിയങ്ക ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനായി. കാക്കനാട് ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്റർ രക്ഷാധികാരി ഡോ. കെ.കെ.എൻ. കുറുപ്പ് മുഖ്യാതിഥിയായിരുന്നു. നൃത്താദ്ധ്യാപിക സുയന്ദി മുരളീധരൻ, കളരിപ്പയറ്റ് ഗുരുക്കൾ മീനാക്ഷിയമ്മ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, എൽസി ജോർജ്, എം.ജെ. ജോമി, സനിത റഹീം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |