മലപ്പുറം: കരിപ്പൂർ എയർപോർട്ടിൽ വലിയ വിമാനങ്ങൾക്ക് അനുമതി നൽകണമെന്ന് ഹാജീസ് ഹെൽപ്പിംഗ് ഹാൻഡ്സ് യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകർ എമ്പാർക്കേഷൻ പോയിന്റായി ആശ്രയിച്ചിരുന്നത് കരിപ്പൂർ എയർപോർട്ടാണ്. ഇവിടെ വലിയ വിമാനങ്ങൾക്ക് അനുമതി നൽകാത്തതും ഹജ്ജ് വിമാന ചാർജ് കൂടാൻ കാരണമാണ്. വലിയ വിമാനങ്ങൾക്ക് അനുമതി നൽകുന്നതോടെ സൗദി എയർലൈൻസ് അടക്കമുള്ള വലിയ വിമാന കമ്പനികൾ കാലിക്കറ്റിൽ വരുമെന്നും ഇത് ഹജ്ജ് യാത്രാ നിരക്ക് കുറയാൻ ഇടയാക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഹാജീസ് ഹെൽപ്പിംഗ് ഹാൻഡ്സ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ടി.വി. ഇബ്രാഹീം എം.എൽ.എ അദ്ധ്യക്ഷനായി. മുജീബ് റഹ്മാൻ പുത്തലത്ത് പ്രവർത്തന പദ്ധതി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |