പെരിന്തൽമണ്ണ: 'ഷെൽട്ടർ' മേലാറ്റൂർ ഉപജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണയിലെ സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന കെ. കൃഷ്ണൻകുട്ടിയെ അനുസ്മരിച്ചു. ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം പി. അംബിക ഉദ്ഘാടനം ചെയ്തു. കീഴാറ്റൂർ അനിയൻ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.മാധവൻ, പി.സുബ്രഹ്മണ്യൻ, കെ.സുഗുണ പ്രകാശ്, എം.കെ നാരായണപിള്ള, കെ.നാരായണമാരാർ, എ.സഹദേവൻ, സി.സുധാകരൻ, കെ.എം.വിജയകുമാർ, എം. ഇസ്മായിൽ, കെ.എൻ. രാജേശ്വരി, ടി.വി രാജലക്ഷ്മി, പി.അംബിക, വി.വസന്തകുമാരി, വി.പി രുഗ്മിണി എന്നിവർ ഓർമ്മകൾ പങ്കുവെച്ചു. കെ.ബാബുരാജ് സ്വാഗതവും വി. നാരായണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |