മണ്ണാർക്കാട്: പാരമ്പര്യത്തിന്റെയും ഒരുമയുടെയും ആഘോഷമൊരുക്കി എം.ഇ.എസ് കല്ലടി കോളേജിൽ കർക്കടക ഫെസ്റ്റ് സംഘടിപ്പിച്ചു. ബോട്ടണി, സുവോളജി വിഭാഗങ്ങൾ സംയുക്തമായി ബയോഡൈവേഴ്സിറ്റി ക്ലബിന്റെയും ഭൂമിസേന ക്ലബിന്റെയും സഹകരണത്തോടെയാണ് ഫെസ്റ്റ് നടത്തിയത്. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കർക്കടക പായസമുണ്ടാക്കി. മണ്ണാർക്കാട് അഭയം വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം പായസം പങ്കിട്ടുകഴിച്ചു. വിദ്യാർഥികളിൽ പാരമ്പര്യത്തെ കുറിച്ചുള്ള അറിവു വളർത്തുക, പരമ്പരാഗത വിഭവങ്ങളെ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ഡോ.സി.രാജേഷ് ഉദ്ഘാടനം ചെയ്തു. ബോട്ടണി വിഭാഗം മേധാവി എം.കെ.നസീമ, അസി.പ്രൊഫ. ഡോ.കെ.സെറീന, കോഓർഡിനേറ്റർമാരായ എ.ഷഹന ജാസ്മി, കെ.ഫസീഹ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |