അമ്പലപ്പുഴ: ഹൈജീൻ വെയിസ്റ്റ് മാനേജ്‍മെന്റ് സമിതിയുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ കമ്മറ്റി രൂപീകരിച്ചു. യോഗം സംസ്ഥാന സെക്രട്ടറി അമർത ലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി പ്രസിഡന്റായി നൗഷാദ് ചെങ്ങന്നൂരിനേയും സെക്രട്ടറിയായി രതീഷ് (രഞ്ജിത് ) പുന്നപ്രയെയും വൈസ് പ്രസിഡന്റായി കണ്ണൻ കരുനാഗപ്പള്ളിയേയും തിരഞ്ഞെടുത്തു. വിഷ്ണു സുഗതൻ മങ്കൊമ്പ് (ജോയിന്റ് സെക്രട്ടറി ) , ഗോകുൽ കഞ്ഞിപ്പാടം (ട്രഷറർ ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. കോട്ടയം ജില്ലാ സെക്രട്ടറി ബൈജു ,ട്രഷറർ സദത് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |