മുഹമ്മ : മുഹമ്മ ഗ്രാമപഞ്ചായത്തിൽ വനിതകൾക്കായി ജിംനേഷ്യം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ടി. റെജി ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ഡി.വിശ്വനാഥൻ, പഞ്ചായത്ത് അംഗങ്ങളായ വി.വിഷ്ണു,. കുഞ്ഞുമോൾ ഷാനവാസ് , ഷെജിമോൾ സജീവ്, നിഷ പ്രദീപ് , ഡോ.ബിനു ലക്ഷ്മൺ എന്നിവർ സംസാരിച്ചു .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി
ചെയർപേഴ്സൺ പി.എൻ.നസീമ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ എസ്.അശ്വതി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |