കണ്ണൂർ: കണ്ണൂർ സർവകലാ ശാല യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന വിദ്യാർത്ഥി സംഘർഷത്തിൽ എസ്.എഫ്.ഐ- യു.ഡി.എസ്.എഫ് വിഭാഗത്തിൽപെട്ട 220 പേർക്കെതിരെ പൊലീസ് കേസെടുത്തു. താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് ഇന്നലെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് നേതാക്കളും പ്രവർത്തകരുമുൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത്.
എസ്.എഫ്.ഐ, യു.ഡി.എസ്.എഫ് പ്രവർത്തകരായ അശ്വന്ത് (22), സനത്കുമാർ (22) ,വൈഷ്ണവ് (26) ,ടി.അനീഷ് (22), വൈഷ്ണവ് കാമ്പ്രത്ത് (23), സി.വി.അതുൽ (21) എം. പി.വൈ ഷ്ണവ് , പി.വി.അഭിഷേക് , സജ്ജീവ്, ശരത് രവീന്ദ്രൻ, ജോയൽ, അതുൽ, ഫർഹാൻ മുണ്ടേരി, ഷബീർ, ഷബീർ എടയന്നൂർ, സിറാജ്, ഹനീഫ്, അറഫാത്ത്, റിസ്വാൻ, മുഫ്‌സീർ, നജീബ് തുടങ്ങി സംസ്ഥാന നേതാക്കളടക്കം 220 പേർക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്. പൊലീസ് നിർദേശം ലംഘിച്ച് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് എസ്.എഫ്.ഐ പ്ര വർത്തകർക്കെതിരായ കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |