തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് രണ്ടാഴ്‌ചയ്‌ക്കം റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക്
മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകി. നിർമ്മാണം കഴിഞ്ഞിട്ടും ഫിറ്റ്നസ് കിട്ടാത്ത കെട്ടിടങ്ങളുടെ എണ്ണമടക്കം റിപ്പോർട്ട് ചെയ്യണം.
അറ്റകുറ്റപ്പണി നടത്താവുന്ന കെട്ടിടങ്ങൾക്ക് അനുമതി നൽകും. അല്ലാത്തവ പൊളിക്കും. സ്‌കൂൾ കോംപൗണ്ടുകളിലെ ഉപയോഗശൂന്യമല്ലാത്ത കെട്ടിടങ്ങൾ അടിയന്തരമായി പൊളിക്കണം.
പല സ്‌കൂളുകളിലും നൂറിലേറെ വർഷം പഴക്കമുള്ള കെട്ടിടങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് വകുപ്പ് അടിയന്തര നടപടിക്ക് ഒരുങ്ങുന്നത്.
ലേലം പിടിക്കാതെ കരാറുകാർ
കരാറുകാരാണ് ലേലം പിടിച്ച് പഴയ കെട്ടിടങ്ങൾ പൊളിച്ച് സാമഗ്രികൾ കൊണ്ടുപോകുന്നത്. എന്നാൽ തദ്ദേശസ്ഥാപനങ്ങൾ നിശ്ചയിക്കുന്ന ഉയർന്ന എസ്റ്റിമേറ്റ് തുകയ്‌ക്ക് ആരും കരാറെടുക്കുന്നില്ല. ഇതുകാരണം പൊളിക്കൽ സ്‌തംഭിച്ചു. ഇക്കാര്യം തദ്ദേശവകുപ്പുമായി ചർച്ച ചെയ്ത് പരിഹാരം കാണാനാണ് നീക്കം.
ഫയൽ അദാലത്ത് : 22,413 എണ്ണം തീർപ്പാക്കി
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അദാലത്തിലൂടെ 22,413 ഫയലുകൾ തീർപ്പാക്കി. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളുടെ ഫയൽ അദാലത്ത് മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളുടെ ഫയൽ അദാലത്ത് 14ന് സംഘടിപ്പിക്കും.
ഹയർ സെക്കൻഡറിയിൽ കെട്ടിക്കിടന്ന ഫയലുകളിൽ 16,139ൽ 5552എണ്ണം തീർപ്പാക്കി.
വൊക്കേഷണൽ ഹയർ സെക്കൻഡറി: കെട്ടിക്കിടന്നവ-7,271,തീർപ്പാക്കിയത് -5,346.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്: കെട്ടിക്കിടന്നവ-30,607,തീർപ്പാക്കിയത്-11,515.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |