കൊടുങ്ങല്ലൂർ: എട്ടാമത് കേരള സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ കൊടുങ്ങല്ലൂർ സ്വദേശി ഋഷികേശ് ഷോമി സബ് ജൂനിയർ (46 കെ.ജി)വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പുത്തൻച്ചിറ തെക്കും മുറി ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ മിടുക്കൻ. പുത്തൻച്ചിറ തെക്കും മുറി ഹൈസ്‌കൂൾ അദ്ധ്യാപകനും പ്രോസിസ്ത് ഹെൽത്ത് ക്ലബ് എം.ഡി.കെ.എം.ഷോമിയുടെയും പി.വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജ് അസി: പ്രൊഫ:ഡോ: ഷൈനി ഷോമിയുടെയും മകനാണ്. പ്ലസ് വണ്ണിന് പഠിക്കുന്ന സഹോദരി ആത്മിക ഷോമിയും ബോക്‌സിംഗ് ഗോൾഡ് മെഡൽ ജേതാവാണ്.നിലവിൽ ഋഷികേശ് ഷോമി ഉത്തർപദേശിൽ നടക്കുന്ന സബ് ജൂനിയർ ദേശീയ ബോക്‌സിംഗ് മത്സരത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടു. കൊടുങ്ങല്ലൂർ ലോകമലേശ്വരം ഉഴുവത്ത്ക്കടവിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |