കണ്ണൂർ: 17കാരി പ്രസവിച്ച സംഭവത്തിൽ 34 കാരനായ തമിഴ്‌നാട് സ്വദേശി പോക്‌സോ കേസിൽ അറസ്റ്റിൽ. പാപ്പിനിശ്ശേരിയിൽ താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. പെൺകുട്ടിയും സേലം സ്വദേശിനിയാണ്. ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ സേലത്ത് വച്ച് വിവാഹിതരായ ഇവർ പാപ്പിനിശ്ശേരിയിൽ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പെൺകുട്ടിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചപ്പോൾ യുവാവ് തന്നെയാണ് ആശുപത്രി അധികൃതരോട് ഭാര്യയുടെ വയസ് 17 ആണെന്ന് പറഞ്ഞത്. ഇതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വളപട്ടണം ഇൻസ്‌പെക്ടർ വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി പോക്‌സോ പ്രകാരം ഭർത്താവിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |