ന്യൂഡൽഹി: ആർ.എസ്.പി നേതാവും കൊല്ലം എംപിയുമായ എൻ.കെ. പ്രേമചന്ദ്രൻ ലോക്‌സഭാ സ്‌പീക്കർ ഒാം ബിർള ഇല്ലാത്തപ്പോൾ സഭ നിയന്ത്രിക്കേണ്ടവരുടെ പാനലിൽ. പതിനെട്ടാം ലോക്സഭയുടെ കാലാവധി തീരുന്നതുവരെയാണ് പദവി. ചെയർമാൻ പാനലിലെ കേരളത്തിൽ നിന്നുള്ള ഏക എംപിയാണ് പ്രേമചന്ദ്രൻ. ആർ.എസ്.പിയുടെ ഏക അംഗമായ എൻ.കെ. പ്രേമചന്ദ്രനെ 17-ാം ലോക്സഭയിലും ലോക്‌സഭാ അദ്ധ്യക്ഷ പാനലിൽ ഉൾപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |