കോട്ടയം : ഇന്ത്യയിലേക്ക് മടങ്ങിപ്പോകൂവെന്ന് പറഞ്ഞ് മലയാളി ബാലികയ്‌ക്ക് നേരെ വംശീയാധിക്ഷേപം നടത്തി അയർലൻഡ് വംശജരായ വിദ്യാർത്ഥികൾ. കോട്ടയം സ്വദേശിനിയായ നഴ്‌സിന്റെ ആറ് വയസുള്ള മകളാണ് ദുരനുഭവം നേരിട്ടത്.
പത്ത് മാസം പ്രായമുള്ള ഇളയ കുഞ്ഞിന് ഭക്ഷണം കൊടുക്കാനായി മാതാവ് അകത്തേക്ക് പോയ സമയത്താണ് സംഭവം. വീടിന് പുറത്ത് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ പന്ത്രണ്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള അഞ്ച് ആൺകുട്ടികൾ ചേർന്നാണ് അധിക്ഷേപിച്ചത്. ഇവർ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലും മുഖത്തും ഇടിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തതായും ആരോപണമുണ്ട്. സംഭവത്തിന് ശേഷം സംഘം സൈക്കിളിൽ മടങ്ങി. എട്ട് വർഷമായി വാട്ടർഫോർഡിൽ നഴ്‌സായി ജോലി ചെയ്യുകയാണ് പെൺകുട്ടിയുടെ മാതാവ്. ഇവർ അടുത്ത കാലത്താണ് ഐറിഷ് പൗരത്വം നേടിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |