കൊല്ലം: മൂന്ന് ജീവനുകൾ റോഡിൽ പിടയുമ്പോൾ സാക്ഷിയാകേണ്ടി വന്നതിന്റെ ഞെട്ടലിലാണ് പനവേലി സ്വദേശി ബാബു. രാവിലെ തട്ടിന്റെ പണിക്ക് പോകാനിറങ്ങിയതാണ് ബാബു. മിനിലോറി പാഞ്ഞെത്തുന്നതും ശ്രീക്കുട്ടിയെയും സോണിയയെയും ഇടിച്ച് തെറിപ്പിക്കുന്നതും ബാബു നേരിൽ കണ്ടു. ഓടിയടുത്തെത്തി വാരിയെടുക്കാൻ ശ്രമിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഓട്ടോക്കാരെയും മറ്റ് വാഹന യാത്രക്കാരെയും വിളിച്ചെങ്കിലും ആരും തയ്യാറായില്ല. ആംബുലൻസ് എത്തിയപ്പോൾ പരിക്കേറ്റവരെ എടുത്ത് കയറ്റാനും മുന്നിൽ നിന്നത് ബാബുവാണ്. ബാബുവിന്റെ കൈകളിൽ കിടന്ന് ശ്രീക്കുട്ടി അനങ്ങി, സംസാരിക്കാനായി വായ തുറന്നു. പക്ഷെ, പ്രയോജനപ്പെട്ടില്ല. ശ്രീക്കുട്ടിയുടെ വീടുമായി അടുപ്പമുള്ളയാളാണ് ബാബു. ഒരുപാടുതവണ ആഹാരം വിളമ്പിത്തന്ന പൊന്നുമോൾ ഇനി തിരിച്ചുവരില്ലെന്ന സങ്കടത്തിലാണിദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |