ടിബിലിസി: ജോർജിയയിലെ അറ്റ്‌ലാന്റയിലുള്ള എമോറി യൂണിവേഴ്സിറ്റി കാമ്പസിൽ വെയിവയ്പ്. ക്ലിഫ്റ്റൺ റോഡിലെ എമോറി പോയിന്റ് സിവിഎസ് മരുന്ന് സ്റ്റോറിനടുത്തുള്ള സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സി ഡി സി) ആൻഡ് പ്രിവൻഷൻ ആസ്ഥാനത്താണ് ആക്രമണമുണ്ടായത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് വെടിയേറ്റു.
പിന്നീട് അക്രമിയെ മരിച്ചനിലയിൽ കണ്ടെത്തിയതായും അറ്റ്‌ലാന്റ പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. പ്രതി സ്വയം വെടിയുതിർത്ത് മരിച്ചതാണോ അതോ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടതാണോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ലെന്ന് പൊലീസ് മേധാവി പറഞ്ഞു.
സി ഡി സി ആസ്ഥാനത്ത് വെടിയുണ്ട പതിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൊവിഡ് വാക്സിനോടുള്ള ദേഷ്യം മൂലമാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് സൂചന. ഇയാൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അതിന് കാരണം കൊവിഡ് വാക്സിനാണെന്ന് കരുതിയാണ് അതിക്രമം കാണിച്ചതെന്നാണ് വിവരം.
BREAKING: CDC headquarters hit by gunfire as police respond to active shooter at Emory University in Atlanta, Georgia. pic.twitter.com/Z4hogEcZvO
— AZ Intel (@AZ_Intel_) August 8, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |