തിരുവനന്തപുരം: യു.എ.ഇ സർക്കാർ അംഗീകൃത സംഘടനയായ അബുദാബി മലയാളി സമാജത്തിന്റെ സാഹിത്യ പുരസ്‌കാരത്തിന് കവിയും കഥാകൃത്തും സാംസ്‌കാരിക പ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷ്ണനെ തിരഞ്ഞെടുത്തു. അമ്പതിനായിരം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
സെപ്തംബറിൽ അബുദാബിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകുമെന്ന് മലയാളി സമാജം ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ജൂറി ചെയർമാൻ പ്രൊഫ. വി. മധുസുദനൻ നായർ, ജൂറി കമ്മിറ്റി അംഗം ഡോ.പി. വേണുഗോപാലൻ, അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ, സാഹിത്യവിഭാഗം സെക്രട്ടറി മഹേഷ് എളനാട്, വനിതാ വിഭാഗം കൺവീനർ ലാലി സാംസൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |