തിരുവനന്തപുരം: മലയാറ്റൂർ ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനെട്ടാമത് മലയാറ്റൂർ അവാർഡ് നോവലിസ്റ്റും കഥാകൃത്തുമായ ഇ. സന്തോഷ് കുമാറിന്റെ 'തപോമയിയുടെ അച്ഛൻ' എന്ന നോവലിനു ലഭിച്ചു. 25000 രൂപയും ശില്പവും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് അവാർഡ്.
പുതുതലമുറയിലെ ശ്രദ്ധേയരായ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ് സലിൻ മാങ്കുഴിയുടെ 'ആനന്ദലീല' എന്ന നോവലിനാണ്. 10,001 രൂപയും ശില്പവും പ്രശസ്‌തിപത്രവുമാണ് സമ്മാനം. കെ.ജയകുമാർ ചെയർമാനും ഡോ.ജോർജ്ജ് ഓണക്കൂർ, ഡോ.വി.കെ. ജയകുമാർ, അനീഷ് കെ.അയിലറ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് കൃതികൾ തിരഞ്ഞെടുത്തത്.
സെപ്തംബർ അവസാനവാരം തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ അവാർഡുകൾ നൽകുമെന്ന് സമിതി ചെയർമാൻ ഡോ.വി.കെ.ജയകുമാർ, സെക്രട്ടറി അനീഷ് കെ.അയിലറ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |