കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർമാതാവ് സാന്ദ്ര തോമസിന് യോഗ്യതയില്ലെന്ന് വിജയ് ബാബു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നിർമ്മാതാവും നടനും കൂടിയായ വിജയ് ബാബുവിന്റെ പ്രതികരണം. നേരത്തെ ഫ്രെെഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയുടെ ബാനറിൽ വിജയ് ബാബുവും സാന്ദ്ര തോമസും ചേർന്ന് സിനിമകൾ നിർമ്മിച്ചിരുന്നു.
ഈ ചിത്രങ്ങളുടെ എണ്ണം കൂടി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് തനിക്ക് സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടറി മുതലായ മുഖ്യസ്ഥാനങ്ങളിലേക്ക് മത്സരിക്കാനുള്ള യോഗ്യതയുണ്ടെന്ന് സാന്ദ്ര കോടതിയിൽ ഹർജി നൽകിയത്. എന്നാൽ ഫ്രെെഡേ ഫിലിം ഹൗസിന്റെ മാനേജിംഗ് പാർട്ൺർ സർട്ടിഫിക്കറ്റ് നൽകുന്നത് ഒരു വ്യക്തിക്കല്ലെന്നും മറിച്ച് നിർമ്മാണ കമ്പനിക്ക് ആണെന്നും അതിനാൽ ഫ്രെെഡേ ഫിലിം ഹൗസിന്റെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി സാന്ദ്രയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്നുമാണ് വിജയ് ബാബു പ്രതികരിച്ചത്.
പോസ്റ്റിന്റെ പൂർണരുപം
ഒബ്‌ജക്ഷൻ യുവർ ഓണർ....
സാന്ദ്ര തോമസിന് ഫ്രെെഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനും യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനും കഴിയില്ല. തന്റെ സ്വന്തം സ്ഥാപനത്തെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാൻ മാത്രമാണ് സാധിക്കുക. ആരാണ് അതിനെ എതിർക്കുന്നത്. എന്റെ അറിവ് പ്രകാരം സെൻസർ നൽകുന്നത് ഒരു വ്യക്തിക്കല്ല, മറിച്ച് ഒരു കമ്പനിക്കാണ്. ഫ്രെെഡേ ഫിലിം ഹൗസിനെ കുറച്ചുകാലം പ്രതിനിധീകരിച്ച സാന്ദ്ര 2016ൽ അവിടെ നിന്ന് നിയമപരമായി രാജിവച്ചിരുന്നു. തന്റെ ഓഹരിയോ അതിൽ കൂടുതലുമോ കെെപ്പറ്റിക്കൊണ്ടായിരുന്നു രാജി. കഴിഞ്ഞ 10 വർഷമായി അവർക്ക് ഫ്രെെഡേ ഫിലിം ഹൗസുമായി ഒരു ബന്ധവുമില്ല. എന്തായാലും കോടതി തീരുമാനിക്കട്ടെ. മറ്റാെരു തരത്തിലാണ് കോടതിയുടെ തീരുമാനമെങ്കിൽ അത് നമുക്കെല്ലാം ഒരു പുതിയ അറിവായിരിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |