തൃശൂർ: രാജ്യത്ത് മഹാത്മജിയും ഇന്ത്യയെന്ന ആശയവും വധിക്കപ്പെടുന്ന ദുരവസ്ഥയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. വർഗീയ ഫാസിസ്റ്റ് സ്വഭാവം ആർജിക്കുന്ന ശക്തികളാണ് ഇതിന് പിന്നിൽ. ഗാന്ധിജിയെ വെടിവച്ച് കൊന്ന ഗോഡ്‌സെയുടെ തോക്ക് ഗാന്ധി ഘാതകരുടെ പിൻമുറക്കാരുടെ കൈകളിൽ ഇപ്പോഴുമുണ്ട്. അത് ഉപയോഗിച്ചാണ് കൽബുർഭി, ദാബോൽക്കർ, ഗൗരിലങ്കേഷ് എന്നിവരെ വെടിവെച്ച് കൊന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ലളിതകലാ അക്കാഡമിയിൽ ആരംഭിച്ച 'ഫ്രീഡം, ഗാന്ധി, 169 ഡേയ്‌സ്' കലാപ്രദർശനത്തിൽ 'ഗാന്ധിയുടെ ഇന്നത്തെ രാഷ്ട്രീയ പ്രസക്തി' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.വി. നാരായണൻ, കവി രാവുണ്ണി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |