ആലപ്പുഴ: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്ത സ്‌കാറ്റേർഡ് വിഭാഗം ചുമട്ടു തൊഴിലാളികൾ (നിലവിൽ അംഗത്വം മുടങ്ങിക്കിടക്കുന്ന പെൻഷൻകാർ ഒഴികെയുള്ള തൊഴിലാളികൾ) ഏകീകൃത തിരിച്ചറിയൽ കാർഡിനായി അപേക്ഷ നൽകണം. ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ, ജനന തീയതി തെളിയിക്കുന്ന രേഖ, 26 എ കാർഡ്, പാസ് ബുക്ക് എന്നിവ സഹിതം ക്ഷേമനിധി ബോർഡുകൾ മുഖേനയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സ്വന്തമായോ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം.അവസാന തീയതി 31.ഫോൺ: 0477 2263447.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |